ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച്‌ പാകിസ്ഥാന്‍. സര്‍ക്കാരിന്റെ പ്രത്യേക അനുമതി വാങ്ങി നവാസ് ഷരീഫ് നിലവില്‍ ചികിത്സയ്ക്കായി ലണ്ടനിലാണ്. ഡിസംബര്‍ മാസം അവസാനത്തോടെ ഈ സമയപരിധി അവസാനിച്ചിരുന്നു. രാജ്യം വിട്ട് പുറത്ത് പോവരുതെന്ന ഡോക്ടറുടെ നിര്‍ദേശം രേഖാ മൂലം നവാസ് ഷെരീഫ് ലാഹോര്‍ ഹൈക്കോടതിയെ അറിയിച്ചെങ്കിലും ലണ്ടനിലെ തെരുവുകളില്‍ മകന്‍ ഹസന്‍ ഒപ്പം നടക്കുന്ന നവാസിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാന്‍ പാകിസ്ഥാന്‍ തീരുമാനിക്കുകയായിരുന്നു.