മുത്തങ്ങ: വയനാട് എക്സൈസ് ഇന്‍റലിജന്‍സും മുത്തങ്ങ എക്സൈസ് ചെക്ക് പോസ്​റ്റ്​ സംഘവും ചേര്‍ന്ന്​ മുത്തങ്ങ എക്‌സൈസ് ചെക്ക്പോസ്​റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ കുഴല്‍പ്പണം പിടികൂടി. മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന 28 ലക്ഷം രൂപയുമായാണ് വ്യാഴാഴ്ച്ച വൈകിട്ടാണ് രണ്ട് പേരെ മുത്തങ്ങ തകരപ്പാടിയില്‍ പിടിയിലായത്.

എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതരും എക്സൈസ് ഇന്‍റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ കെ സി നൗഫല്‍ (34), കെ യൂനസ് (37) എന്നിവര്‍ പിടിയിലായി. പച്ചക്കറി വാഹനത്തില്‍ പ്രത്യേക കാബിനില്‍ സൂക്ഷിച്ച നിലയിലായുരുന്നു പണം. പിടികൂടിയ പണവും പിടിയിലായവരെയും ബത്തേരി പൊലിസിന് കൈമാറി. കെ.എം 59 കെ 4829 ദോസ്​ത്​ വണ്ടിയിലാണ്​ രേഖകളില്ലാതെ പണം ഒളിപ്പിച്ചുകടത്തിയത്​. മുത്തങ്ങ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി. ജുനൈദ്, ഇന്‍റലിജന്‍സ് ഇന്‍സ്പെക്ടര്‍ എം.കെ. സുനില്‍, ചെക്ക് പോസ്​റ്റിലെ ഇന്‍സ്പെക്ടര്‍ പി.

ബാബുരാജ്, പ്രിവന്‍റിവ് ഓഫിസര്‍മാരായ കെ.കെ. ബാബു, പി.പി. ശിവന്‍, കെ.ജെ. സന്തോഷ്, കെ.

രമേഷ്, പി.എസ്​. വിനീഷ്, കെ.വി. ഷാജിമോന്‍, വി.ആര്‍. ബാബുരാജ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എ.

ദിപു, വിപിന്‍ വില്‍സന്‍, എക്സൈസ് ഡ്രൈവര്‍ കെ.പി. വീരാന്‍ കോയ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. ഓണം സ്പെഷല്‍ ഡ്രൈവി​െന്‍റ ഭാഗമായി വാഹനപരിശോധന ശക്തിപ്പെടുത്തിയതായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി. ജുനൈദ് അറിയിച്ചു.