ഡല്‍ഹി: കനത്ത മഴ തുടരുന്ന ഡല്‍ഹിയിലെ സാകേതില്‍ മതില് ഇടിഞ്ഞുവീണ് നിരവധി വാഹനങ്ങള്‍ തകര്‍ന്നു. അപകടത്തില്‍ നഷ്ടം സംഭവിച്ച വാഹന ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സാകേത് പോലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു.
സാകേത് പ്രദേശത്തെ ജെ ബ്ലോക്കിലെ മതിലാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞുവീണത്. അപകടത്തില്‍ മതിലിനോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ക്ക് സാരമായ കേടുപാടുണ്ടായി. ഇതിന്റെ വീഡിയോയും നേരത്തെ പുറത്തുവന്നിരുന്നു.



