ലൂയിസ് വില്ല :- ക്രിസ്തീയ ഫോട്ടോഗ്രാഫറായ ചെല്‍സി നെല്‍സനെ സ്വവര്‍ഗ്ഗ വിവാഹത്തിന്റെ ഫോട്ടോക്കുവേണ്ടി നിര്‍ബന്ധിക്കാനാവില്ലെന്ന് യു എസ് ഡിസ്ട്രിക് ജഡ്ജ് ജസ്റ്റിന്‍ ആര്‍വാക്കര്‍ . ഇതു സംബന്ധിച്ചുള്ള താല്‍ക്കാലിക ഉത്തരവ് ആഗസ്റ്റ് 14 വെള്ളിയാഴ്ചയാണ് കോടതി പുറപ്പെടുവിച്ചത്. സ്വന്തമായി ഫോട്ടോഗ്രാഫി, എഡിറ്റിംഗ് , വെഡ്ഡിങ് ബ്ളോഗിങ് എന്നിവ നടത്തിക്കൊടുക്കുന്ന സ്റ്റുഡിയോയുടെ ഉടമയാണ് ചെല്‍സി.

ലൂയിസ് വില്ല സിറ്റിയുടെ ആന്റി ഡിസ്ക്രിമിനേഷന്‍ നിയമമനുസരിച്ച്‌ സ്വവര്‍ഗ്ഗ വിവാഹത്തിന്റെ ഫോട്ടോ എടുത്തു കൊടുക്കണമെന്ന ആവശ്യമാണ് ചെല്‍സി കോടതിയില്‍ ചോദ്യം ചെയ്തത് . ഇത് തന്റെ ഫസ്റ്റ് അമെന്റ്മെന്റ് റൈറ്റ്സിന്റെ ലംഘനമാണെന്ന് ചെല്‍സി കോടതിയില്‍ വാദിച്ചു. അലയന്‍സ് ഡിഫെന്‍സിംഗ് ഫ്രീഡമാണ് ചെല്‍സിക്കു വേണ്ടി കോടതിയില്‍ വാദിച്ചത്.

ഫോട്ടോഗ്രാഫി എന്നത് ഒരു കലയാണെന്നും ഇത് പരിരക്ഷിക്കേണ്ടത് ഭരണഘടനാ ബാധ്യതയാണെന്നും കോടതി വിധിയെഴുതി മറ്റുള്ളവരെ ഇതിനു വേണ്ടി നിര്‍ബന്ധിക്കാനാവില്ല.. കോടതി ചൂണ്ടിക്കാട്ടി.മതപരമായ സംഘടനകള്‍ക്കും വ്യക്തികള്‍ക്കു ഇവരുടെ വിശ്വാസം വച്ചുപുലര്‍ത്തുന്നതിനുള്ള ഭരണഘടനാ അവകാശമാണ് ഫസ്റ്റ് അമെന്റ്മെന്റിലൂടെ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. ട്രംപ് ഭരണകൂട ചെല്‍സിയുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് റുവേനെ കോടതിയില്‍ സപ്പോര്‍ട്ടിംഗ് രേഖകള്‍ സമര്‍പ്പിച്ചിരുന്നു.