അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​ന് പി​ന്തു​ണ തേ​ടി ഭാര്യ ജി​ല്‍. 2015ല്‍ ​മ​ക​ന്‍ ബ്യൂ ​ട്യൂ​മ​ര്‍ ബാ​ധി​ച്ച്‌ മ​രി​ച്ച​തു​പോ​ലെ​യു​ള്ള വ്യ​ക്തി​പ​ര​മാ​യ ക​ടു​ത്ത ദുഃ​ഖ​ങ്ങ​ള്‍​ക്കി​ട​യി​ലും പൊ​തു​ജീ​വി​ത​ത്തി​ല്‍ പ്ര​ശ്ന​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​നും പ​രി​ഹ​രി​ക്കാ​നും പ്ര​തി​ബ​ദ്ധ​ത​യോ​ടെ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​നും ക​ഴി​വു​ള്ള കു​ടും​ബ​സ്ഥ​ന്‍ എ​ന്നാ​യി​രു​ന്നു ബൈ​ഡ​നു ജി​ല്‍ ന​ല്‍​കി​യ വി​ശേ​ഷ​ണം.

ബൈ​ഡ​ന്‍റെ ആ ​ഗു​ണം ത​ക​ര്‍​ന്ന ഒ​രു ജ​ന​ത​യെ ആ​ശ്വ​സി​പ്പി​ക്കു​മെ​ന്നും അ​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി​യും പ്ര​സി​ഡ​ന്‍റു​മാ​യ ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ പേ​ര് പോ​ലും പ​രാ​മ​ര്‍​ശി​ക്കാ​തെ​യാ​യി​രു​ന്നു ജി​ല്‍ ജോ ​ബൈ​ഡ​ന് പി​ന്തു​ണ തേ​ടി​യ​ത്.