അബുദാബിയില്‍ ട്രാഫിക് പിഴ തവണകളായി അടയ്ക്കാം.പോലീസ് ഗതാഗത വകുപ്പും അഞ്ച് ബാങ്കുകളും തമ്മിലുള്ള ഉടമ്ബടി പ്രകാരമാണിത്. ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, മഷ്‌റഖ് ഇസ്ലാമിക് ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്കാണ് തവണകളായി പിഴയടയ്ക്കാന്‍ അവസരമുള്ളത്.
അബുദാബി പോലീസ് സര്‍വീസ് സെന്ററുകള്‍, വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി തവണവ്യവസ്ഥയില്‍ പിഴയടയ്ക്കാം. ജനങ്ങളില്‍ അധികബാധ്യതയില്ലാതെ പിഴയടയ്ക്കാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണിത്.



