കൊറോണ കാരണം നിര്‍ത്തിവെച്ചിരുന്ന യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗിലെ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ മറ്റന്നാള്‍ മുതല്‍ നടക്കും. സ്പെയിനില്‍ വെച്ച്‌ ഒറ്റപാദമായാണ് ക്വാര്‍ട്ടര്‍ മുതലുള്ള മത്സരങ്ങള്‍ നടക്കുന്നത്. ക്വാര്‍ട്ടറിലെ ഏറ്റവും വലിയ പോരാട്ടം നടക്കുന്നത് ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡും തമ്മില്‍ ആണ്. സ്പെയിനിലെ വമ്പന്മാരായ രണ്ടു ടീമുകളും മാറ്റുരയ്ക്കുന്നത് ആവേശകരമായ പോരാട്ടം തന്നെ സമ്മാനിക്കും. കഴിഞ്ഞ സീസണിലെ ചാമ്ബ്യന്‍സ് ലീഗിലെ റണ്ണേഴ്സ് അപ്പാണ് ബാഴ്സലോണ.

നിലവിലെ ചാമ്പ്യന്മാരായ ലിയോണിന് ജര്‍മ്മന്‍ ക്ലഗാറ്റ ബയേണ്‍ ആണ് ക്വാര്‍ട്ടറില്‍ എതിരാളികള്‍. ആഴ്സണല്‍ പി എസ് ജിയെയും, വോള്‍വ്സ്ബര്‍ഗ് ഗ്ലാസ്കോ സിറ്റിയെയുമാണ് ക്വാര്‍ട്ടറില്‍ നേരിടുന്നത്. അവസാന നാലു സീസണിലെയുംചാമ്പ്യന്മാരായ ലിയോണ്‍ ആ വിജയകുതിപ്പ് തുടരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഫിക്സ്ചര്‍;

ഓഗസ്റ്റ് 21: ഗ്ലാസ്കോ സിറ്റി vs വോള്‍വ്സ് ബര്‍ഗ്

ഓഗസ്റ്റ് 21: അത്ലറ്റിക്കോ മാഡ്രിഡ് vs ബാഴ്സലോണ

ഓഗസ്റ്റ് 23: ആഴ്സണല്‍ vs പി എസ് ജി

ഓഗസ്റ്റ് 22: ലിയോണ്‍ vs ബയേണ്‍