അരുതുകളുടെ അതിരുകളില്‍ തളര്‍ന്നു
അനഭിമതയായവള്‍ വളര്‍ന്നു
പെണ്‍ഭൂണഹത്യകള്‍ പെരുകുംലോകം
ഗര്‍ഭപാത്രത്തില്‍ തുടങ്ങീയതി ജീവനം
പിച്ചവച്ചു നടന്നനാടിനെ
പേടിയാണിന്നവള്‍ക്കെങ്കിലും
ജീവിച്ചുതീര്‍ക്കാത്തിരിക്കാ
നാവുമോ ജീവിതം
പെണ്ണാണുനീ ഉറക്കെചിരിക്കരുതു
ഓടരുതു ചാടരുതെന്നുകേട്ടു
തഴമ്പിച്ചവളുടെ കര്‍ണങ്ങളിലിന്നും
മുഴങ്ങുന്നാപദേശങ്ങള്‍
യസീതികളെപീഡിപ്പിച്ചാല്‍ മോക്ഷം
ലഭിക്കുമെന്നു വിശ്വസിപ്പിക്കും
കാപാലികന്‍മാര്‍
യസീതിയായവളെ അടിമയായിപിടിച്ചു
ആര്‍ത്തിയുടെപകയുടെ ദുരയുടെ
ഇരയാകാന്‍ വിധിക്കപെട്ടവള്‍
പെണ്ണുടലിനെ വെറും കാമപൂരണ
ത്തിനായിമാത്രം കാണുന്നവരിവര്‍
മത്സരിച്ചവളെ പിച്ചിച്ചീന്തി
മതത്തിന്‍ അകക്കാമ്പറിയാത്ത
നരാധമ ത്വത്തിന്‍ ഭീകരസത്വങ്ങള്‍’
ആള്‍ത്തിരക്കുള്ള അടി മചന്തയിലേ
ക്കൊരുനാള വരവളെ കൊണ്ടുപോയി
ഊരി പിടിച്ചവാളുകളും
ആ ക്രോശങ്ങള്‍ക്കുമിടയില്‍
പേടിച്ചരണ്ടവള്‍ ചുവടുകള്‍വച്ചു
അടിമ ചന്തയിലടിമകളെ പാര്‍പ്പിക്കും
കൂടാരത്തിലവരവളെയാക്കി
അടിമപ്പെണ്ണിന്‍ നൊമ്പരക്കൂട്ടില്‍
തട്ടംകൊണ്ടുമുഖംമറച്ച അടിമ പെണ്ണുങ്ങ
ളൊരുടലെന്ന പോലവളെ
വട്ടംകുടി കെട്ടിപിടച്ചു ഗദ്ഗദം
ലേലംവിളിക്കാരുണ്ട് മാറ്റക്കച്ചവട ക്കാരുണ്ടു
വില്‍പന ചരക്കിന്‍ ഗുണഗണങ്ങള്‍ പറഞ്ഞു
ശത്രുമിത്ര ഭാവദ്വത്തിലഭി രമിച്ചീടും
ദല്ലാളുമാരുമുണ്ട്
ആവശ്യക്കാരവര്‍ വരി വരിയായിവന്ന്
തട്ടംമാറ്റി മുഖംനോക്കി വില പേശി
കന്യകയല്ലന്നറിഞ്ഞാല്‍ പിന്‍മാറുമെന്നു
മോഹിച്ചവരുറക്കെചൊല്ലി
കന്യകയല്ല കന്യകയല്ലന്നു
രണഭൂമിയില്‍ തടവിലാക്കും പെണ്ണുങ്ങളെ
ലൈഗീകാടി മകളാക്കാന്‍ വെമ്പല്‍കൊള്ളും
വേട്ടക്കാരുണ്ടോ കേട്ടതായിഭവിക്കുന്നു
കൂട്ടത്തിലൊരുത്തന്‍ അവളെ വാങ്ങി
പുറത്തേക്കുവരുവാനാജ്ഞാപിച്ചു
ചെറുത്തുനിന്നാല്‍ വലിച്ചിഴക്കും
പ്രതിരോധിക്കാനാരുമില്ലാത്തവള്‍’
സങ്കടക്കടലില്‍ മുങ്ങി ത്താഴുന്നീ
പെണ്‍മനസിന്‍ നൊമ്പരങ്ങള്‍
തകര്‍ത്തെറിയും നവലോക
സാംസ്‌ക്കാരിക സൗധങ്ങളെല്ലാം
സത്യധര്‍മ ങ്ങളറിയുന്നവര്‍ മൗനികളായാല്‍
തന്ത്രങ്ങള്‍മെ നയും ദുഷ്ടജന്മങ്ങള്‍
സദ്ജനമായിവിലസീടും ഭുവില്‍
ലോകത്തിന്‍ വിനാശമേ കഷ്ടം