ന്യൂയോര്‍ക്ക് :കൈരളി ടിവിയുടെ ഇരുപതാം പിറന്നാളിന് ആശംസയുമായി മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയും.
2000 ഓഗസ്റ്റ് 17 ന് ചിങ്ങപ്പിറവിയിലാണ് മലയാളിക്ക് പുതിയ ദൃശ്യാവിഷ്കാരത്തിന്‍റെ വിളമ്ബരമായി കൈരളി ടിവി പ്രക്ഷേപണം ആരംഭിച്ചത്. ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ഓഗസ്റ്റ് 17 നു തന്നെയാണ് ചിങ്ങപ്പിറവിയെന്നതും യാദൃശ്ചികം.
‘മഹാരോഗങ്ങളും പെരുമഴയും ദുരന്തങ്ങളുമൊക്കെ ചുറ്റി നില്‍ക്കുന്ന കാലത്താണ് ഈ ചിങ്ങം പുലരുന്നത്.എപ്പോഴും ചിങ്ങം നമുക്ക് സൗഭാഗ്യവും സമൃദ്ധിയും കൊണ്ടുവരാറുണ്ട് ഈ പുലരുന്ന ചിങ്ങവും നമുക്ക് സൗഭാഗ്യവും സമൃദ്ധിയും സന്തോഷവും സമാധാനവും ആരോഗ്യവും കൊണ്ടുവരട്ടെയെന്ന് നമുക്ക് ആഗ്രഹിക്കാ’മെന്ന് ആശംസ സന്ദേശത്തില്‍ മമ്മൂട്ടി പറഞ്ഞു.



