ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന് സൂം / കോണ്‍ഫറന്‍സ് കോളിലൂടെ ഓഗസ്റ്റ് 16 നു ചേര്‍ന്നു. യോഗത്തില്‍ പ്രസിഡന്റ് ജോണ്സന് കണ്ണൂക്കാടന്‍ സ്വാഗതം ആശംസിച്ചു. ജോഷി വള്ളിക്കളം സെക്രട്ടറിയുടെ റിപ്പോര്‍ട്ടും ജിതേഷ് ചുങ്കത്ത് ട്രഷററുടെ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. തുടര്‍ന്ന് 2020-22 ലേക്കുള്ള അസോസിയേഷന്റെ ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള അവലോകനം നടത്തി.
യോഗത്തില്‍ പങ്കെടുത്ത എല്ലാവരും നിലവിലുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, ഒരു ഇലക്ഷന് ഒഴിവാക്കി, നിലവിലെ ഭരണസമിതി തന്നെ അടുത്ത ഒരു വര്‍ഷത്തേക്കു കൂടി തുടരാന്‍ ആവശ്യപ്പെട്ടു. ഈ അഭിപ്രായം പരിഗണിച്ച് അടുത്ത ഒരു വര്‍ഷത്തേക്ക് ജോണ്സന് കണ്ണൂക്കാടന്റെ നേതൃത്വത്തിലുള്ള ഭരണസമിതി തുടര്‍ന്നു കൊണ്ടുപോകുവാനുള്ള സമ്മതം പൊതുയോഗത്തെ അറിയിച്ചു. ബോര്‍ഡ് മെമ്ബര്‍ ആല്വിന് ഷിക്കോര്‍ കോണ്‍ഫറന്‍സ് കോള്‍ പൊതുയോഗത്തിന്റെ കോര്‍ഡിനേറ്ററായിരുന്നു. ജോയിന്റ് സെക്രട്ടറി സാബു കട്ടപ്പുറം നന്ദി പറഞ്ഞു.



