ന്യൂയോർക്ക്: ന്യൂയോർക് ഇന്ത്യ ക്രിസ്ത്യൻ അസംബ്ലിയുടെ പ്രഥമ ശുശ്രൂഷകനും സുഭാഷിതം ന്യൂസ്‌ പേപ്പറിന്റെ അസ്സോസിയേറ്റ് എഡിറ്ററും ആയിരുന്ന പാസ്റ്റർ ഡോ. അച്ചോയി മാത്യൂ (85) നിര്യാതനായി. കോട്ടയം വടവാതൂർ സ്വദേശിയാണ്.

സംസ്കാര ശുശ്രൂഷകൾ ഓഗസ്റ്റ് 22 രാവിലെ 9 മണിക്ക് ന്യൂ യോർക്കിലെ ഗേറ്റ് വേ ചർച്ചിന്റെ ചുമതലയിൽ നടക്കും. മെമ്മോറിയൽ സർവീസ് ഓഗസ്റ്റ് 21നു വൈകിട്ട് 7മണിക്ക് ആരംഭിക്കും.

കേരളത്തിൽ ഐ പി സി ശുശ്രൂഷകനും കൗൺസിൽ അംഗവും ആയിരിക്കെ ആണ് 1961ൽ ന്യൂയോർക്കിലെ ലോങ്ങ്‌ ഐലൻഡിലെ ബൈബിൾ സ്കൂളിൽ ഉപരി പഠനത്തിനായി എത്തിയത്. മൂന്നു വർഷം മുമ്പ് റവ. സണ്ണി ഫിലിപ്പിന്റെ ഗേറ്റ് വെ ദൈവസഭയിൽ ലയിക്കുകയും അവിടെ സഹ ശുശ്രൂഷകനായി സേവനം അനുഷ്ഠിക്കുകയും ചെയ്തു വരികയായിരുന്നു.
ഭാര്യ: അക്കാമ്മ

 

ഫോൺ
അക്കാമ്മ 516-787-5533
പാസ്റ്റർ സണ്ണി ഫിലിപ്പ്
516-286-0345