ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 9652 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
3,06,261 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 88 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം കോവിഡ് ബാധിതരുടെ എണ്ണത്തിന് തുല്യമാകുന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്. 24 മണിക്കൂറിനിടെ 9211 പേരാണ് രോഗമുക്തി നേടിയത്.
നിലവില്‍ 85,130 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 2,18,311 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും 2820 പേര്‍ രോഗം ബാധിച്ച് മരിച്ചതായും ആന്ധ്രാപ്രദേശ് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു



