ശ്രീനഗര്‍: ബാരമുള്ളയിലെ ക്രീരിയില്‍ തുടരുന്ന സായുധാക്രമണത്തില്‍ ഇന്ന് ഒരാള്‍ മരിച്ചു. ഇവിടെനിന്ന് വെടിക്കോപ്പുകളും ആധുനിക ആയുധങ്ങളും സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ടെന്ന് കശ്മീര്‍ സോണ്‍ പോലിസ് അറിയിച്ചു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

ഞായറാഴ്ച രണ്ട് സായുധര്‍ പ്രദേശത്ത് സുരക്ഷാസേനയുടെ വെടിയേറ്റ് മരിച്ചിരുന്നു. കൂടാതെ സിആര്‍പിഎപ്പിലെ രണ്ട് ജവാന്മാരും കശ്മീര്‍ പോലിസിലെ ഒരു പോലിസുകാരനും കൊല്ലപ്പെട്ടു.

കൊല്ലപ്പെട്ടവര്‍ ലഷ്‌കര്‍ ഇ ത്വയ്യിബ വിഭാഗത്തില്‍ പെട്ടവരാണെന്ന് കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു.