ഐസിഐസിഐ ബാങ്കില്‍ വന്‍ നിക്ഷേപം നടത്തി പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന. സ്വകാര്യ മേഖലയിലെ പ്രമുഖ വായ്പാദാതാവായ HDFC limited ല്‍ ഓഹരി വിഹിതമുയര്‍ത്തിയതിന് പിന്നാലെയാണിത്.
മൂലധനം ഉയര്‍ത്തുന്നതിന്റെ ഭാഗമായി 15,000 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞയാഴ്ചയാണ് ബാങ്ക് രംഗത്തു വന്നത്. അര്‍ഹരായ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഓഹരികള്‍ നല്കുന്ന ക്യുഐപി വഴിയായിരുന്നു നിക്ഷേപ സമാഹരണം. ഇതൊരു അവസരമായെടുത്താണ് ചൈനീസ് ബാങ്ക് ഓഹരി വാങ്ങിയത്.
ഇവര്‍ക്ക് പുറമെ മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്ബനികള്‍ എന്നിവ ഉള്‍പ്പെടെ 357 നിക്ഷേപ സ്ഥാപനങ്ങളാണ് ഐസിഐസിഐ ബാങ്കിന്റെ ഓഹരി വാങ്ങിയത്. മോര്ഗന് ഇന്‍വെസ്റ്റ്മന്റ്, സിംഗപൂര്‍ സര്‍ക്കാര്‍ തുടങ്ങിയ സ്ഥാപനങ്ങളും നിക്ഷേപം നടത്തിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ചൈന HDFC യുടെ ഒരു ശതമാനം ഓഹരിയാണ് സ്വന്തമാക്കിയത്.
ഇതോടെ കേന്ദ്ര സര്‍ക്കാര്‍ വിദേശ നിക്ഷേപങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നിരുന്നു. പലകമ്ബനികളില് നിന്നും ഒരു ശതമാനത്തിന് താഴെ ഓഹരികള്‍ ചൈനീസ് കേന്ദ്ര ബാങ്ക് സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല പ്രമുഖ സിമന്റ് കമ്ബനിയായ അംബുജ സിമന്റ്സിന്റെ .32% ഓഹരികള്‍ ചൈനയുടെ കയ്യിലാണ്. അതുപോലെ പ്രമുഖ ഫാര്‍മ കമ്ബനിയായ പിരാമല്‍ എന്റര്‍പ്രൈസസിന്റെ .43% ഓഹരികളും ചൈനീസ് ബാങ്കിനുണ്ട്.



