അബുദാബി | നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ആഗസ്റ്റ് 21 മുതല്‍ കൊവിഡ് 19 പി സി ആര്‍ പരിശോധനാ നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കിയതായി എയര്‍ ഇന്ത്യാ, ഇിത്തിഹാദ് കന്പനികള്‍ അറിയിച്ചു. അബുദാബി, ഷാര്‍ജാ വിമാനത്താവളങ്ങളില്‍ നിന്നും യാത്രചെയ്യുന്നവര്‍ക്ക് ഇത് ബാധകമാണ്.

അബുദാബിയില്‍ നിന്നും യാത്രതിരിക്കുന്നവര്‍ക്ക് 96 മണിക്കൂറിനുള്ളില്‍ ലഭിച്ചതാവണം ഫലം. ഷാര്‍ജയില്‍ നിന്നും യാത്രതിരിക്കുന്നവര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ ലഭിച്ച പരിശോധനാഫലം നിര്‍ബന്ധമാണ്.
അബുദാബി വിമാനത്താവളത്തിലൂടെ സഞ്ചരിക്കുന്ന യാത്രക്കാര്‍ 96 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് 19 നെഗറ്റീവ് പി സി ആര്‍ പരിശാധനാ ഫലം കയ്യില്‍ കരുത്തണമെന്ന് ഇത്തിഹാദ് അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ വിമാനം പുറപ്പെടുന്ന സമയത്തിന് പരമാവധി 96 മണിക്കൂര്‍ മുമ്ബ് സര്‍ക്കാര്‍ അംഗീകൃത ആരോഗ്യ കേന്ദ്രത്തില്‍ നിന്നും പരിശോധിച്ച ഫലമാണ് കയ്യില്‍ കരുതേണ്ടത്. ഇത്തിഹാദ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. കോവിഡ് -19 പിസിആര്‍ പരിശോധന ഫലം കയ്യിലുള്ളവരെ മാത്രമേ വിമാനത്തില്‍ യാത്ര അനുവദിക്കുകയുള്ളൂ. പ്രിന്റുചെയ്ത പരിശോധന ഫലം യാത്രയിലുടനീളം സൂക്ഷിക്കണമെന്നും ഇത്തിഹാദ് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി.