അമേരിക്ക: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വിമര്‍ശനവുമായി മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ. രാജ്യത്തിന് ഇതുവരെ ലഭിച്ചതില്‍വച്ച് ഏറ്റവും കഴിവുകെട്ട പ്രസിഡന്റാണ് ട്രംപ് എന്നാണ് വിമര്‍ശനം.യു.എസ് ഡെമോക്രാറ്റിക് കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു ട്രംപിനെതിരെയുള്ള നിലപാട് മിഷേല്‍ വ്യക്തമാക്കിയത്.മറ്റുള്ളവരോട് യാതൊരു സഹാനുഭൂതിയും ദയയുമില്ലാത്തയാളാണ് ട്രംപ്. വ്യക്തമായി പറഞ്ഞാല്‍ നമ്മുടെ രാജ്യത്തിന് ലഭിച്ച ഏറ്റവും മോശം പ്രസിഡന്റാണ് അയാള്‍ – മിഷേല്‍ പറഞ്ഞു.
ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് മിഷേല്‍ ഒബാമ



