അമേരിക്ക: യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി ക​മ​ല ഹാ​രി​സി​ന്‍റെ പ്ര​സ് സെ​ക്ര​ട്ട​റി​യാ​യി ഇ​ന്ത്യ​ന്‍ വം​ശ​ജ സ​ബ്രി​ന സിം​ഗ് നി​യ​മി​ക്ക​പ്പെ​ട്ടു. ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു പ്ര​ധാ​ന രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​യു​ടെ പ്ര​സ് സെ​ക്ര​ട്ട​റി​യാ​യി ഒ​രു ഇ​ന്തോ-​അ​മേ​രി​ക്ക​ന്‍ നി​യ​മി​ക്ക​പ്പെ​ടു​ന്ന​ത്.

ര​ണ്ടു ഡെ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ വ​ക്താ​വാ​യി​രു​ന്നു സ​ബ്രി​ന. ന്യൂ​ജേ​ഴ്സി സെ​ന​റ്റ​ര്‍ കോ​റി ബു​ക്ക​ര്‍, മു​ന്‍ ന്യു​യോ​ര്‍​ക്ക് മേ​യ​ര്‍ മൈ​ക്ക് ബ്ലൂം​ബ​ര്‍​ഗ് എ​ന്നി​വ​രു​ടെ വ​ക്താ​വാ​യാ​ണു സ​ബ്രി​ന പ്ര​വ​ര്‍​ത്തി​ച്ച​ത്. ഇ​പ്പോ​ള്‍ ലോ​സ് ആ​ഞ്ച​ല്‍​സി​ല്‍ താ​മ​സി​ക്കു​ന്ന സ​ബ്രി​ന, മു​ന്പ് ഡെ​മോ​ക്രാ​റ്റി​ക് നാ​ഷ​ണ​ല്‍ ക​മ്മി​റ്റി വ​ക്താ​വാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.