ബൊഗോട്ട: ലോകപ്രശസ്ത എഴുത്തുകാരനും നൊബേല്‍ പുരസ്കാര ജേതാവുമായിരുന്ന ഗബ്രിേയേല് ഗാര്‍ഷ്യ മാര്‍ക്വേസിന്റെ ഭാര്യ മെഴ്സിഡസ് ബച്ച പാര്‍ഡോ (87) അന്തരിച്ചു. മെക്‌സികോ സിറ്റിയിലെ വസതിയിലായിരുന്നു അന്ത്യം. മെഴ്‌സഡസ് റേക്കല്‍ ബാര്‍ച പര്‍ഡോ എന്നാണ് മുഴുവന്‍ പേര്.
1958 ലായിരുന്നു മര്‍ക്വേസിന്റെയും ബാര്‍ചയുടെയും വിവാഹം. “ഗാബോ’ ഫൗണ്ടേഷന്റെ പ്രസിഡന്റുകൂടിയാണ് അവര്‍. ലോകമെമ്ബാടും മര്‍ക്വേസിന് ആരാധകരെ നേടിക്കൊടുത്ത നോവലായ ‘ഏകാന്തതയുടെ നൂര്‍ വര്‍ഷങ്ങള്‍’ രചനയ്‌ക്ക് ഏറ്റവും സ്വാധീനമായത് ബാര്‍ചയായിരുന്നു. 2014 മാര്‍ച്ച് അവസാനമാണ് ശ്വാസകോശത്തിലും മൂത്രനാളിയിലുമുണ്ടായ അണുബാധയെ തുടര്‍ന്ന് മര്‍ക്വേസ് വിടപറയുന്നത്. പ്രശസ്ത ടെലിവിഷന്‍-സിനിമാ ഡയറക്ടറായ റൊഡ്രിഗോ ഗര്‍സിയ, ഗോണ്‍സാലോ ഗാര്‍സിയ എന്നിവരാണ് മക്കള്‍.



