മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഞായറാഴ്ച 11,111 പേര്‍ക്കുകൂടി സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 5,95,865ആയി വര്‍ധിച്ചു. പുതുതായി 288 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കോവിഡ് മരണം 20,037 ആയതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.
4,17,123 പേര്‍ ഇതുവരെ സംസ്ഥാനത്ത് രോഗമുക്തരായി. വെള്ളിയാഴ്ച മാത്രം 8,837 പേര്‍ രോഗമുക്തി നേടി. 70ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 31,62,740 സാംപിളുകള്‍ ഇതുവരെ സംസ്ഥാന ആരോഗ്യവകുപ്പ് പരിശോധിച്ചു. 10,53,897 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലും 38,203 ഇന്‍സ്റ്റിറ്റിയൂഷന്‍ ക്യാറന്റൈനിലുമാണ്.
ആന്ധ്രാപ്രദേശില്‍ ഇന്ന് 8,012 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 88 പേര്‍ ഇന്ന് മരിച്ചു.ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 2,89,829 ആയി. ഇതില്‍ 85,945 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,01,234 പേര്‍ രോഗ മുക്തരായി ആശുപത്രിവിട്ടു.
സംസ്ഥാനത്തെ മൊത്തം മരണം 2,650 ആയി. ഇന്ന് 10,117 പേര്‍ രോഗ മുക്തരായെന്ന് ആന്ധ്രാപ്രദേശ് അരോഗ്യ വകുപ്പ് വ്യക്തമാക്കി.
തമിഴ്‌നാട്ടില്‍ ഇന്ന് 5,950 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 125 പേര്‍ മരിച്ചു.ഇതോടെ സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം 3,38,055 ആയി. 54,019 ആക്ടീവ് കേസുകള്‍. 2,78,270 പേര്‍ക്ക് രോഗ മുക്തി.ഇന്ന് 125 പേര്‍ മരിച്ചതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 5,766 ആയി ഉയര്‍ന്നു. ഇന്ന് 6,019 പേര്‍ക്കാണ് രോഗ മുക്തി.



