ദില്ലി : വളരെ ഞെട്ടലോടെയാണ് എല്ലാവരും മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന വാര്‍ത്ത കേട്ടത് . ഈ വര്‍ഷം ദുബായിയില്‍ നടക്കുന്ന ഐപിഎല്ലിന് ഒരുങ്ങുന്നതിനിടെയായിരുന്നു ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം ഇന്നലെ ഉണ്ടായത് . ലോകമെമ്ബാടുമുള്ള ക്രിക്കറ്റ് പ്രേമി മുതല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വരെ നിരവധി പേരാണ് ധോണിക്ക് ആശംസകള്‍ നേര്‍ന്നത്. ഇതായിപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ സാക്ഷി സിംഗും ധോണിയുടെ വിരമിക്കല്‍ തീരുമാനത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് . വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെയാണ് സാക്ഷി പ്രതികരണവുമായെത്തിയത്. ഹൃദയത്തിന്റെയും കൂപ്പുകൈയുടെയും ഇമോജി മാത്രമായിരുന്നു സാക്ഷിയുടെ പ്രതികരണം. ഒരു മണിക്കൂറിനുള്ളില്‍ നാല്‍പതിനായിരത്തിലധികമാളുകള്‍ സാക്ഷിയുടെ കമന്റിന് ലൈക്ക് ചെയ്തു. വാക്കുകള്‍ക്കതീതമെന്നാണ് സാക്ഷിയുടെ പ്രതികരണത്തില്‍ നിന്ന് നമുക്ക് മനസിലാക്കാന്‍ കഴിയുന്നത്.