പ​ത്ത​നം​തി​ട്ട: ചി​റ്റാ​ര്‍ കു​ട​പ്പ​ന​യി​ല്‍ വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ല്‍ യു​വ​ക​ര്‍​ഷ​ക​ന്‍ പി.​പി. മ​ത്താ​യി മ​രി​ച്ച കേ​സി​ല്‍ വ​ന​പാ​ല​ക​ര്‍​ക്കെ​തി​രേ കേ​സെ​ടു​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പോ​ലീ​സ് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് കോ​ട​തി​യി​ലെ​ത്തി. റാ​ന്നി ജു​ഡീ​ഷ​ല്‍ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡി​വൈ​എ​സ്പി ആ​ര്‍. പ്ര​ദീ​പ് കു​മ​റാ​ണ് ഐ​പി​സി 157 പ്ര​കാ​രം പു​തി​യ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. നേ​ര​ത്തെ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് എ​ഫ്‌ഐ​ആ​ര്‍ ഇ​ട്ടി​രു​ന്ന​ത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്. തട്ടിക്കൊണ്ട് പോയി മോചന ദ്രവ്യം ആവശ്യപ്പെടല്‍ നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ജൂലൈ 28 നാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത ചിറ്റാര്‍ സ്വദേശി മത്തായി കിണറ്റില്‍ വീണ് മരിച്ചത്. കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് പൊലീസ് അന്വേഷണ സംഘം റാന്നി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്ര​കാ​രം ഐ​പി​സി 304 പ്ര​കാ​രം ന​ര​ഹ​ത്യ 364 (എ) ​പ്ര​കാ​രം ത​ട്ടി​ക്കൊ​ണ്ടു​പോ​യി മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട​ല്‍ തു​ട​ങ്ങി പ​ത്ത് വ​കു​പ്പു​കളിലാണ് പുതിയ റിപ്പോര്‍ട്ട് അ നുസരിച്ച്‌ പ്ര​കാ​ര​മാ​ണ് കേ​സ്. എ​ന്നാ​ല്‍, പ്ര​തി​ക​ളു​ടെ പേ​രു​വി​വ​രം റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശി​ച്ചി​ട്ടി​ല്ല.

അ​ന്യാ​യ​മാ​യ ത​ട​ങ്ക​ല്‍, ഭീ​ഷ​ണി, ശാ​രീ​രി​ക-​മാ​ന​സി​ക പീ​ഡ​നം, കൃ​ത്രി​മ രേ​ഖ ച​മ​യ്ക്ക​ല്‍, സ​ത്യ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ള്‍ സ​ത്യ​മെ​ന്ന വ്യാ​ജേ​ന സ​മ​ര്‍​പ്പി​ക്കല്‍, തെ​ളി​വ് ന​ശി​പ്പി​ക്ക​ല്‍, സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ തെ​റ്റാ​യ രേ​ഖ ച​മ​യ്ക്ക​ല്‍ എ​ന്നീ വ​കു​പ്പു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. മ​ത്താ​യി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ന്ന​തി​നു മു​ന്പ് വ​നം​വ​കു​പ്പ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നി​ല്ല. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല, മ​ര​ണ ശേ​ഷം ചി​റ്റാ​ര്‍ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ജ​ന​റ​ല്‍ ഡ​യ​റി ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി കൃ​ത്രി​മം ന​ട​ത്തി തു​ട​ങ്ങി വ​ന​പാ​ല​ക​ര്‍ ന​ട​ത്തി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ പോ​ലീ​സ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്നു​ണ്ട്.

വ​നാ​തി​ര്‍​ത്തി​യി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന കാ​മ​റ ത​ക​ര്‍​ത്തു​വെ​ന്നു പറഞ്ഞ് വ​ന​പാ​ല​ക​ര്‍ മ​ത്താ​യി​യെ വീ​ട്ടി​ലെ​ത്തി കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. മ​ത്താ​യി കി​ണ​റ്റി​ല്‍ ചാ​ടി എ​ന്നാ​യി​രു​ന്നു വ​ന​പാ​ല​ക​രു​ടെ വി​ശ​ദീ​ക​ര​ണം. സാ​ക്ഷി​യെ​ന്നു പ​റ​യു​ന്ന യു​വാ​വി​ന്‍റെ ഫോ​ണി​ല്‍നി​ന്ന് മ​ത്താ​യി​യു​ടെ ഭാ​ര്യ ഷീ​ബ​യെ വി​ളി​ച്ച്‌ 75,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തതിനപ്പുറം കേസില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് മത്തായിയുടെ കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ മുഴുവന്‍ ശിക്ഷിക്കാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും മത്തായിയുടെ കുടുംബം. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മത്തായിയുടെ മൃതദേഹം 17 ദിവസമായി റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.