മാസങ്ങള്‍ക്ക് മുമ്പ് അപൂര്‍വമായൊരു ന്യുമോണിയ വാര്‍ത്ത ചൈനയില്‍ നിന്ന് പുറത്തു വന്നപ്പോള്‍, ലോകത്തെയാകെ സ്തംഭിപ്പിക്കാന്‍ കരുത്തുള്ള ഭീകരനാണതെന്ന് ആരും കരുതിയിരുന്നില്ല. മാസങ്ങള്‍ക്കകം ലോകമാകെയുള്ള ജനങ്ങളുടെ ജീവിതമാകെ മാറുന്നതാണ് പിന്നീട് കണ്ടത്. നേരത്തെയുണ്ടായിരുന്ന ജീവിതക്രമത്തിലേക്കുള്ള തിരിച്ച് പോക്ക് ഇനിയെന്നാണെന്ന ചോദ്യമാണ് ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നത്. വാക്സിന് ഗവേഷണങ്ങളിലെ പുരോഗതി പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും കോവിഡ് വൈറസ് വര്‍ഷങ്ങളോളം മനുഷ്യരുടെ കൂടെ തന്നെ കാണുമെന്നാണ് മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.
‘കോവിഡ് 19 വൈറസ് ഉടനെയൊന്നും നമ്മെ വിട്ടു പോകില്ല. വ്യാപന സാധ്യത ഉള്ളിടത്തൊക്കെ അത് രോഗം പരത്തിക്കൊണ്ടിരിക്കും’ – ലോകാരോഗ്യ സംഘടനയുടെ ഗേവഷക സൗമ്യ സോമിനാഥന്‍ പറയുന്നു. നിലവിലെ അവസ്ഥയില്‍ വാക്സിന് ലഭ്യമായാല്‍ കൂടി കോവിഡ് വ്യാപനം ഇടവേളകളില്‍ കൂടിയും കുറഞ്ഞുമായി വര്‍ഷങ്ങളോളം നില നില്‍ക്കുമെന്നാണ് പകര്‍ച്ചവ്യാധി മേഖലയില്‍ പഠനം നടത്തുന്നവരും നല്കുന്ന സൂചന. വസൂരി മാത്രമാണ് നമുക്ക് പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ കഴിഞ്ഞ വൈറസ് രോഗം. മറ്റു വൈറല്‍ രോഗങ്ങെള നിയന്ത്രിച്ച് നിര്‍ത്താന്‍ മാത്രമാണ് കഴിഞ്ഞിട്ടുള്ളതെന്നിരിക്കെ, എപ്പോഴും എവിടെയും പ്രതീക്ഷിക്കാവുന്ന രോഗവ്യാപന ഭീഷണിയുമായി കോവിഡ് വര്‍ഷങ്ങളോളം മനുഷ്യ സമൂഹത്തിെന്റ കൂടെത്തന്നെ കാണും.
കൊറോണ വൈറസിനെതിരെ 29 വാക്സിന് ഗവേഷണങ്ങള്‍ മനുഷ്യരിലെ പരീക്ഷണ ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യയില്‍ വാക്സിന് ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. എന്നാല്‍, കോവിഡ് വൈറസിെനതിരെ വാക്സിനുകളുടെ പ്രതിരോധ ശേഷി എത്രകാലം നില നില്ക്കും എന്നതടക്കമുള്ള കാര്യങ്ങള്‍ വിശദമായ പരീക്ഷണങ്ങളിലൂടെ മാത്രം ഉറപ്പിക്കാനാകുകയുള്ളുവെന്നും അത് കൂടുതല്‍ സമയം ആവശ്യമായ ഗവേഷണ പ്രവര്‍ത്തനമാണെന്നും ഒാക്സ്േഫാര്ഡില് വാക്സിന് ഗവേഷണത്തിന് നേതൃത്വം നല്കുന്ന സാറാ ഗില്‍ബര്‍ട്ട് പറയുന്നു.
മാത്രമല്ല, വാക്സിനുകള്‍ ലഭ്യമായാല്‍ തന്നെയും ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരടക്കമുള്ള ‘ഹൈ റിസ്ക്’ വിഭാഗത്തിനാണ് ലഭ്യമാകുക. വ്യാപകമായി ഉപയോഗിക്കാനാകുന്ന സുരക്ഷിത വാക്സിനുകള്‍ അടുത്ത വര്‍ഷം അവസാനമാകുേമ്ബാഴേക്ക് പ്രതീക്ഷിച്ചാല്‍ മതിയെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ നോവാട്ടിസിെന്റ സി.ഇ.ഒ വാസ് നരസിംഹന് പറയുന്നു. കോവിഡിെന്റ പൂര്‍ണമായ നിര്‍മാര്‍ജനം ഇപ്പോള്‍ അസാധ്യമാണെന്നും നരസിംഹന് ചൂണ്ടികാണിക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്കനുസരിച്ച് കോവിഡ് ബാധിതരുടെ എണ്ണം ഇതിനകം രണ്ട് കോടിയിലധികമായി. 7.5 ലക്ഷത്തിലധികം ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുമുണ്ട്.
ഏറെകാലം കൂടെയുണ്ടാകും
നമുക്ക് പരിചിതമല്ലാത്ത വൈറസുകളില്‍ നിന്നും ബാക്ടീരിയകളില്‍ നിന്നുമുള്ള രോഗബാധ ഈയടുത്തായി കൂടുകയാണെന്ന് എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ ദേവി ശ്രീധര്‍ പറയുന്നു. നഗരവല്കരണവും വനനശീകരണവും വന്യജീവികളുമായുള്ള മനുഷ്യരുടെ സമ്ബര്‍ക്കം വര്‍ധിപ്പിച്ചുവെന്നും ഇത് കൂടുതല്‍ വൈറസ് ബാധ മനുഷ്യരിലുണ്ടാക്കാന്‍ കാരണമായെന്നും ദേവി ചൂണ്ടികാട്ടുന്നു.
വന്യജീവിതവുമായുള്ള സമ്ബര്‍ക്കം കുറക്കുന്നതിനുള്ള നടപടികളെടുത്തില്ലെങ്കില്‍ പുതിയ വൈറസുകളുടെ വ്യാപനത്തിനും സാധ്യത ഉണ്ടെന്ന് ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ നീല്‍ ഫെര്ഗൂസണ് പറയുന്നു.
സാമൂഹിക വ്യാപന സാധ്യതയുള്ള വൈറസ് രോഗങ്ങള്‍ മനുഷ്യ സമൂഹത്തിന് ഉയര്‍ത്തുന്ന ഭീഷണി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആസൂത്രിതമായ നടപടികള്‍ ഭരണകൂടങ്ങള്‍ തന്നെ നടപ്പാക്കണമെന്നാണ് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്. ആരോഗ്യ ഗവേഷണ രംഗത്തും ചികിത്സാ രംഗത്തും സര്‍ക്കാറുകള്‍ തന്നെ മുതല്‍ മുടക്കുന്ന സാഹചര്യമുണ്ടായില്ലെങ്കില്‍ ഭാവി വെല്ലുവിളി നിറഞ്ഞതായിരുക്കും.



