സൗദിയില്‍ 1383 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2566 പേര്‍ സുഖംപ്രാപിച്ചു . എന്നാല്‍ മരണനിരക്ക് ഒരുപോലെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35 പേര്‍ മരിച്ചു . ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3338 ആയി.
റിയാദ് 1, ജിദ്ദ 8, മക്ക 7, ദമ്മാം 1, ഹുഫൂഫ് 4, ത്വാഇഫ് 5, ബുറൈദ 1, നജ്റാന് 1, ബീഷ 2, അറാര്‍ 2, സകാക 1, അല്ലൈത് 1, അല്‍മജാരിദ 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ രോഗം സ്ഥിരീകരിച്ച 295902 പേരില്‍ 262959 പേരും സുഖം പ്രാപിച്ചതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 88.9 ശതമാനമായി ഉയര്‍ന്നു.രോഗികളായി രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇനി അവശേഷിക്കുന്നത് 29605 പേര്‍ മാത്രമാണ്. ഇതില്‍ 1782 പേര്‍ ഗുരുതരാവസ്ഥയിലാണ്.



