തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 63 തടവുകാര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. അതോടെ സെന്‍ട്രല്‍ ജയിയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 164 ആയി. കഴിഞ്ഞ ദിവസം 59 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് 163 പേരില്‍ പരിശോധന നടത്തിയതില്‍ 63 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ജയില്‍ വകുപ്പ് ആസ്ഥാനം മൂന്നു ദിവസത്തേക്ക് അടച്ചിട്ടു. ജയില്‍ ആസ്ഥാനത്തെ ശുചീകരണത്തിനായി എത്തിയ രണ്ട് തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.
അതേസമയം സംസ്ഥാനത്തെ മുഴുവന്‍ തടവുകാര്‍ക്കും വരുന്ന ദിവസങ്ങളില്‍ ആന്റിജന്‍ പരിശോധന നടത്തുമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിംഗ് അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം ജയിലിലെ കുറ്റവാളികള്‍ക്ക് പുറമെ ഒരു അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു വരും ദിവസങ്ങളില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മാത്രമുള്ള 975 അന്തേവാസികള്‍ക്കും കോവിഡ് പരിശോധന നടത്താനാണ് തീരുമാനം. അതിനോടപ്പം തന്നെ ജയില്‍ ജീവനക്കാര്‍ക്കും പരിശോധന നടത്തു.



