ബീജിംഗ്| ചൈനീസ് നഗരമായ ഷെന്‍ഷെനിലെ ഉപഭോക്താക്കളോട് ഇറക്കുമതി ചെയ്ത ശീതീകരിച്ച ഭക്ഷണം വാങ്ങുമ്ബോള്‍ ജാഗ്രത പാലിക്കണമെന്ന് ചൈനീസ് സര്‍ക്കാര്‍. ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച കോഴിയിറച്ചിയില്‍ കൊറോണവൈറസിനെ കണ്ടെത്തിയെന്ന ആവകാശവാദത്തെ തുടര്‍ന്നാണ് നിര്‍ദേശം. നേരത്തേ പായ്ക്ക് ചെയ്ത കടല്‍വിഭവങ്ങളിലും ഇത്തരത്തില്‍ കൊറോണവൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മറ്റ് നഗരങ്ങളില്‍ നിന്നാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
ബ്രസീലിലെ സാന്താ കാറ്ററീനയിലെ അറോറ എലിമെന്റോസ് പ്ലാന്റില്‍ നിന്ന് ഇറക്കുമതി ചെയ്ത കോഴിയിറച്ചി ഇറക്കുമതി ചെയ്തെന്ന് ചൈനീസ് സര്‍ക്കാറിന്റെ ഔദ്യോഗിക രേഖ വ്യക്തമാക്കുന്നു. ഉത്പന്നങ്ങളുമായി സമ്ബര്‍ക്കത്തില്‍ വന്ന ജനങ്ങള്‍ക്ക് കൊവിഡ് പരിശോധന നടത്തിയതായി അധികൃതര്‍ വ്യക്തമാക്കി.



