കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് സംബന്ധിച്ച് ഇതുവരെ ഡയറക്ടറേറ്റ് ജനറല്‍ ഒാഫ് സിവില്‍ ഏവിയേഷനില്‍ (ഡി.ജി.സി.എ) നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസ റാവു.
വിമാന അപകടത്തിെന്റ പശ്ചാത്തലത്തിലും കരിപ്പൂരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെയും ‘മാധ്യമ’ത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍, ഇപ്പോള്‍ വലിയ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം താല്‍ക്കാലികമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
എല്ലാം ഡി.ജി.സി.എ മാനദണ്ഡപ്രകാരം
കരിപ്പൂരിലെ റണ്‍വേ, റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ (റിസ) തുടങ്ങി എല്ലാ മേഖലയും ഡി.ജി.സി.എയുടെ മാനദണ്ഡങ്ങള്‍ പ്രകാരമുള്ളതാണ്.
ഇത് അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഒാര്ഗനൈസേഷന് (െഎ.സി.എ.ഒ) നിഷ്കര്‍ഷിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്.
റണ്‍വേ നീളം കൂട്ടാന്‍ നിലവില്‍ പദ്ധതിയില്ല
നിലവില്‍ റണ്‍വേ നീളം കൂട്ടാനുള്ള പദ്ധതികെളാന്നുമില്ല. എന്നാല്‍, 26 വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള പുതിയ ടെര്‍മിനലിനും 3000 കാറുകള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഒരുക്കാനുമുള്ള പദ്ധതിയാണുള്ളത്.
സംസ്ഥാന സര്‍ക്കാറാണ് ഭൂമി ഏറ്റെടുത്ത് അതോറിറ്റിക്ക് കൈമാറേണ്ടത്. അതോറിറ്റിയുടെ ഉടമസ്ഥതയില്‍ ഇപ്പോഴുള്ള സ്ഥലം ഉപയോഗിച്ച് റണ്‍വേ നവീകരണം സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടം ദൗര്‍ഭാഗ്യകരം
ഇപ്പോള്‍ സംഭവിച്ച അപകടം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. കാരണം കൃത്യമായി കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. വിമാനത്താവളത്തിന് കീഴിലെ എല്ലാ വിഭാഗങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചതിനാലാണ് ദുരന്തത്തിെന്റ വ്യാപ്തിയും മരണവും കുറക്കാന്‍ സഹായിച്ചത്.
എയര്‍േപാര്‍ട്ട് ഫയര്‍, സി.െഎ.എസ്.എഫ്, ജില്ല ഭരണകൂടം, പൊലീസ്, നാട്ടുകാര്‍, ആരോഗ്യവകുപ്പ് തുടങ്ങി എല്ലാവരും രക്ഷാപ്രവര്‍ത്തനത്തില്‍ ആത്മാര്‍ഥ പരിശ്രമമാണ് കാഴ്ച വെച്ചതെന്നും അദ്ദേഹം പറഞ്ഞു.
നിഗമനങ്ങള്‍ നടത്താറായിട്ടില്ല -അന്വേഷണ ബ്യൂറോ
ന്യൂഡല്‍ഹി: കോഴിക്കോട്ട് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തകര്‍ന്ന് 18 പേര് മരിച്ച സംഭവം അന്വേഷിക്കുന്നതിന് തെളിവ് ശേഖരിച്ചുവരുകയാണെന്നും അപകട കാരണത്തെക്കുറിച്ച് ഇപ്പോള്‍ നിഗമനം നടത്താറായിട്ടില്ലെന്നും വിമാനാപകട അന്വേഷണ ബ്യൂറോ (എയര്‍പോര്‍ട്ട് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ) ഡയറക്ടര്‍ അരവിേന്ദാ ഹാന്‍ഡ വ്യക്തമാക്കി.
വിമാന അപകടങ്ങളും അത്തരത്തിലെ സംഭവങ്ങളും കുറക്കുക എന്ന ഉദ്ദേശ്യേത്താടെയാണ് അന്വേഷണം. കോഴിക്കോട് വിമാനത്താവളത്തിലെ അപകടത്തെക്കുറിച്ച് വിശദ അന്വേഷണം ആവശ്യമാണ്. അതിനുമുമ്ബ് പ്രാഥമിക വിലയിരുത്തല്‍ നടത്തുന്നത് അപക്വമാണെന്നും ഹാന്‍ഡ പറഞ്ഞു.
തകര്‍ന്ന വിമാനത്തിെന്റ ഡിജിറ്റല്‍ ഡേറ്റ റെക്കോഡറും വോയ്സ് റെക്കോഡറും പരിശോധിച്ചുവരുകയാണ്. ഒാരോ വിമാനത്തിെന്റയും അപകട കാരണം വ്യത്യസ്തമാണ്.
അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട് പരിശോധിക്കും. മംഗലാപുരം അപകടത്തെ തുടര്‍ന്നുണ്ടായ ശിപാര്‍ശകള്‍ പരിശോധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റണ്‍വേയുടെ 1000 മീറ്റര്‍ മുന്നോട്ടുമാറിയാണ് വിമാനം ലാന്‍ഡ് ചെയ്തതെന്ന് ശനിയാഴ്ച എയര്‍പോര്‍ട്ട് അതോറിറ്റി വക്താവ് പറഞ്ഞിരുന്നു.
അതിനിടെ, അപകടത്തില്‍ പരിക്കേറ്റ് ഇതുവരെ 85 പേരെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
നഷ്ടപ്പെട്ട ബാഗേജ് കെണ്ടത്തുന്നതിനും തിരിച്ചേല്പിക്കുന്നതിനും യു.എസ് കേന്ദ്രമായ കെനിയന്‍ ഇന്റര്‍നാഷനല്‍ കോഴിക്കോട്ട് എത്തിയിട്ടുണ്ട്. ബാഗേജുകളുടെ അണുനശീകരണം പൂര്‍ത്തിയാവുന്ന മുറക്ക് ഉടമകള്‍ക്ക് തിരിച്ചു നല്‍കും.