കോട്ടയം: കോട്ടയം ജില്ലയില്‍ 40 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 31 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന എട്ടു പേരും വിദേശത്തുനിന്ന് വന്ന ഒരാളും രോഗബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ ഏഴു പേര് കടുത്തുരുത്തി കെ.എസ്. പുരം സ്വദേശികളാണ്. കോട്ടയം താഴത്തങ്ങാടിയില്‍ നാലു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 748 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് വന്നത്.
53 പേര് രോഗമുക്തരായി. നിലവില്‍ 476 പേര് ചികിത്സയിലുയുണ്ട്. ഇതു വരെ ആകെ 1693 പേര്‍ക്ക് രോഗം ബാധിച്ചു. 1214 പേര്’ രോഗമുക്തരായി.
വിദേശത്തുനിന്നു വന്ന 85 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്ന 164 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 135 പേരും ഉള്‍പ്പെടെ 384 പേര്‍ക്ക് പുതിയതായി ക്വാറന്റയിന്‍ നിര്‍ദേശിച്ചു. ജില്ലയില്‍ ആകെ 9708 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.



