കോവിഡ് പ്രതിരോധ വാക്സിന്‍ ഓഗസ്റ്റ് 24 മുതല്‍ മനുഷ്യരില്‍ പരീക്ഷിച്ചുതുടങ്ങുമെന്ന് ഇറ്റലി.പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള ഗവേഷണങ്ങള്‍ക്കും ചികിത്സയ്ക്കും രാജ്യാന്തര പ്രശസ്തിനേടിയ റോമിലെ സ്പല്ലന്‍സാനി ആശുപത്രിയിലാണ് വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം നടക്കുക.പൂര്‍ണമായും ഇറ്റലിയില്‍ നിര്‍മ്മിച്ച കോവിഡ് പ്രതിരോധ വാക്സിന്റെ ആദ്യഡോസുകള്‍ മനുഷ്യനില്‍ പരീക്ഷിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും സ്പല്ലന്‍സാനി ആശുപത്രിയില്‍ പൂര്‍ത്തിയായി.
അതേസമയം, ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 552 പേര്‍ക്ക് പുതിയതായി കോവിഡ് വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണത്തില്‍ തൊട്ടുമുന്‍പത്തെ ദിവസത്തേക്കാള്‍ 150 പേരുടെ വര്‍ധനവുണ്ടായതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.