കൊച്ചി: കുട്ടികള്‍ക്ക് മുന്നില്‍ നഗ്ന പ്രദര്‍ശിപ്പിച്ചതിനും, നഗ്ന ശരീരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മക്കളെക്കൊണ്ട് ചിത്രം വരച്ച്‌ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ ആക്ടിവിസ്റ്റും, മോഡലുമായ രഹ്ന ഫാത്തിമ പൊലീസില്‍ കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതിയും തള്ളിയതോടെയണ് രഹ്‌നയുടെ കീഴടങ്ങല്‍. ശനിയാഴ്ച വൈകിട്ട് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ രഹ്നയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പോക്സോ, ബാലനീതി, ഐടി ആക്‌ട് എന്നീവ പ്രകാരമാണ് രഹ്നയ്ക്കെതിരെ കേസെടുത്തത്. ദൃശ്യങ്ങള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തതോടെ സംസ്ഥാന സൈബര്‍ ഡോം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സൗത്ത് പൊലീസ് കേസെടുത്തത്.മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധന നടത്തി. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത രഹ്നയെ തൃശൂരിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.