അമ്പലപ്പുഴ: സവാള കയറ്റി വന്ന ലോറി മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നാസിക്കില്‍ നിന്നും തിരുവനന്തപുരം മാര്‍ക്കറ്റിലേക്ക് സവാള കയറ്റി പോകുകയായിരുന്ന ലോറിയുടമക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ദേശീയപാതയില്‍ വളഞ്ഞവഴി എസ് എന്‍ കവലക്ക് സമീപം ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു അപകടം.

ലോറിയില്‍ ഉണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കേറ്റു. ഇവരെ നാട്ടുകാര്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

നാസിക്കില്‍ സ്ഥിരതാമസമാക്കിയ മലയാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോറി ഡ്രെെവര്‍ സുബ്രഹ്മണ്യം, ക്ലീനര്‍ സുമേഷ് എന്നീ ബംഗളൂര്‍ സ്വദേശികളെ ക്വാറന്‍ൈനില്‍ പ്രവേശിപ്പിച്ചു.