ദു​ബൈ: വെ​ള്ളി​യാ​ഴ്​​ച രാ​ത്രി കോ​ഴി​ക്കോ​ട്​ ത​ക​ര്‍​ന്നു വീ​ണ എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്യാ​നാ​യി എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​ക്കി​യ​താ​ണ്​ മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി വ​ലി​യ​വ​ള​പ്പി​ല്‍ അ​ബൂ​ബ​ക്ക​ര്‍. ഒ​രാ​ഴ്​​ച മു​ന്‍​പേ ടി​ക്ക​റ്റും ബു​ക്ക്​ ചെ​യ്​​തി​രു​ന്നു. യാ​ത്ര​ക്ക്​ തൊ​ട്ടു​മു​ന്‍​പാ​ണ്​ ഉ​മ്മ മ​റി​യം പ​റ​യു​ന്ന​ത്​ നാ​ളെ ഒ​രു​മി​ച്ച്‌​ പോ​കാ​മെ​ന്ന്. ഉ​മ്മ​യെ പ​റ​ഞ്ഞ്​ മ​ന​സി​ലാ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പ​തി​വി​ല്ലാ​ത്ത വാ​ശി​യി​ലാ​യി​രു​ന്ന അ​വ​ര്‍. അ​വ​സാ​ന നി​മി​ഷം ടി​ക്ക​റ്റി​നാ​യി ശ്ര​മി​ച്ചെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. ഒ​ടു​വി​ല്‍, ഉ​മ്മ​ക്കു​​വേ​ണ്ടി യാ​ത്ര മാ​റ്റി​വെ​ച്ച അ​ബൂ​ബ​ക്ക​ര്‍ ജീ​വ​ന്‍ തി​രി​ച്ചു​കി​ട്ടി​യ ആ​ശ്വാ​സ​ത്തി​ലാ​ണ്.​ഇ​ന്ന്​ വൈ​കു​ന്നേ​രം എ​ട്ടി​ന്​ പു​റ​പ്പെ​ടു​ന്ന വ​ന്ദേ​ഭാ​ര​ത്​ വി​മാ​ന​ത്തി​ല്‍ ഉ​മ്മ​യെ​യും കൂ​ട്ടി നാ​ട്ടി​ലേ​ക്ക്​ തി​രി​ക്കാ​ന്‍ ​ടി​ക്ക​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്​ അ​ബൂ​ബ​ക്ക​ര്‍.

എം​ബ​സി​യി​ല്‍ നി​ന്ന്​ പു​റ​ത്തു​വി​ട്ട യാ​ത്ര​ക്കാ​രു​ടെ പ​ട്ടി​ക​യി​ല്‍ അ​ബൂ​ബ​ക്ക​റി​െന്‍റ പേ​രും ഉ​ണ്ടാ​യി​രു​ന്നു. കോ​വി​ഡ്​ പോ​സി​റ്റീ​വാ​യ​തി​നാ​ല്‍ യാ​ത്ര ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞി​ല്ല എ​ന്നാ​ണ്​ ലി​സ്​​റ്റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, താ​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പോ​യി​ട്ടി​​ല്ലെ​ന്നും എ​ന്തു​കൊ​ണ്ടാ​ണ്​ പ​ട്ടി​ക​യി​ല്‍ പോ​സി​റ്റീ​വ്​ എ​ന്ന്​ വ​ന്ന​തെ​ന്ന്​ അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ട്ടി​ക​യി​ലെ പേ​ര്​ ക​ണ്ട്​ നി​ര​വ​ധി പേ​ര്‍ വി​ളി​ച്ചു​വെ​ന്നും അ​ബൂ​ബ​ക്ക​ര്‍ പ​റ​ഞ്ഞു. യാ​ത്ര റ​ദ്ധാ​ക്കി​യ​തോ​ടെ ടി​ക്ക​റ്റി​നാ​യി മു​ട​ക്കി​യ തു​ക പോ​യ​തി​ലു​ള്ള വി​ഷ​മ​വും ഇ​പ്പോ​ള്‍ അ​ബൂ​ബ​ക്ക​റി​നി​ല്ല.

പി​താ​വ്​ മു​ഹ​മ്മ​ദ്​ കു​ട്ടി ഹാ​ജി​യും മാ​താ​വ്​ മ​റി​യ​വും ഭാ​ര്യ​യും മ​ക്ക​ളു​മ​ട​ങ്ങി​യ കു​ടും​ബ സ​മേ​ത​മാ​ണ്​ അ​ബൂ​ബ​ക്ക​ര്‍ ദു​ബൈ​യി​ല്‍ താ​മ​സി​ക്കു​ന്ന​ത്. ‘എ​ന്നോ​ടൊ​പ്പം വ​രാ​ന്‍ സാ​ധാ​ര​ണ ഉ​മ്മ വാ​ശി പി​ടി​ക്കാ​റി​ല്ല. എ​ന്നാ​ല്‍, എ​ന്തു​കൊ​ണ്ടോ ഇ​ത്ത​വ​ണ വ​ല്ലാ​ത്ത വാ​ശി​യി​ലാ​യി​രു​ന്നു ഉ​മ്മ’-​അ​ബൂ​ബ​ക്ക​ര്‍ നെ​ടു​വീ​ര്‍​പ്പി​ടു​ന്നു. ദ​ു​ബൈ​യി​ല്‍ ബി​സി​ന​സ്​ ന​ട​ത്തു​ന്ന​ അ​ബൂ​ബ​ക്ക​ര്‍ ഇ​ന്ന്​ രാ​ത്രി ഉ​മ്മ​യോ​ടൊ​പ്പം നാ​ട്ടി​ലേ​ക്ക്​ തി​രി​ക്കും.