കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. വിശദമായ അന്വേഷണത്തിനാണ് ഉത്തരവിട്ടിരിക്കുന്നത്.
വിമാനം റണ്‍വേയില്‍ തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ വിമാനം തകര്‍ന്ന് രണ്ടായി പിളര്‍ന്നു. അപകടത്തില്‍ പൈലറ്റ് മരിച്ചതായി വിവരമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ആറ് ജീവനക്കാര്‍ ഉള്‍പ്പെടെ 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 10 കുട്ടികളുമുണ്ട്.
ദുബായില്‍നിന്നും കോഴിക്കോട്ടേക്ക് എത്തിയ എയര്‍ ഇന്ത്യയുടെ IX-1344 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രി 7.45 ന് ലാന്‍ഡിംഗിനിടെയായിരുന്നു അപകടം.
കനത്ത മഴയില്‍ നനഞ്ഞുകുതിര്‍ന്ന റണ്‍വെയില്‍ വിമാനം തെന്നിമാറുകയായിരുന്നു. ടേബിള്‍ ടോപ്പ് മാതൃകയിലുള്ള റണ്‍വേയുടെ ഇരുവശവും നാല്പത് അടിയോളം താഴ്ചയാണ്. ഇവിടേക്കാണ് വിമാനം മറിഞ്ഞുവീണത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.



