ഇടുക്കി: രാജമലയിലെ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മണ്ണിടിച്ചിലില്‍ മൂലം ജീവനുകള്‍ നഷ്ടപ്പെട്ടത്തില്‍ വേദനയുണ്ടെന്നും ദു:ഖിതരായ കുടുംബങ്ങള്‍ക്കൊപ്പം ചേരുന്നുവെന്നും അദ്ദേഹം കുറിച്ചു.

മാത്രമല്ല ദുരിതബാധിതര്‍ക്ക് സഹായം നല്‍കികൊണ്ട് ദേശീയ ദുരന്ത നിവാരണ സേനയും ഭരണകൂടവും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. ദുരന്തത്തില്‍ മരിച്ചവര്‍ക്കും, പരിക്കേറ്റവര്‍ക്കും പ്രധാനമന്ത്രി സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവര്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയുമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. മണ്ണിടിഞ്ഞ് വീണത് പെട്ടിമുടിയിലെ ലയങ്ങള്‍ക്ക് മുകളിലേക്കാണ്. ഇവിടെ 36 മുറികളില്‍ 20 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. 80 ഓളം പേര്‍ മണ്ണിനടിയില്‍ പ്പെട്ടിരുന്നു. ഇതില്‍ 16 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 15 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവരുടെ ഒരു വിവരവും ഇല്ല. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.