കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയതിന് മലപ്പുറം ജില്ലയിലെ ചെറുകാവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സല്‍മാ ബീവിയെ പഞ്ചായത്ത് ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം സെക്രട്ടറി ഓഫീസില്‍ ഹാജരാകാതിരിക്കുകയും ജീവനക്കാര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി.

ഇതുമൂലം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിലും വീഴ്ചവരുത്തി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.