ബെയ്റൂത്തിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ലബനീസ് ജനതക്ക് നല്കുന്ന ആദ്യ ഘട്ട സഹായമായി ബഹ് റൈന്‍ പ്രത്യേക വിമാനത്തില്‍ അവശ്യ മരുന്നുകളെത്തിച്ചു.രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ഉത്തരവ് പ്രകരമാണ് സഹായമെന്ന് റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൌണ്ടേഷന് സെക്രട്ടറി ജനറല്‍ ഡോ. മുസ്തഫ അല്‍ സയ്യിദ് പറഞ്ഞു.
ബെയ്റൂത്തിനെ പിടിച്ചുകുലുക്കിയ സ്ഫോടനത്തെത്തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ വിവിധ ഘട്ടങ്ങളിലായാണ് ഫൌണ്ടേഷന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.ആദ്യ ഘട്ടത്തില്‍ അവശ്യ മരുന്നുകള്‍, പ്രാഥമിക ശുശ്രൂഷക്കുള്ള ഉപകരണങ്ങള്‍ , ശ്വസന സഹായ യന്ത്രങ്ങള്‍ , വെന്റിലേറ്ററുകള്‍ എന്നിവയാണ് എത്തിച്ചു നല്‍കിയത്.



