ന്യൂ യോര്‍ക്ക് – ന്യൂയോര്‍ക്ക് സിറ്റി ഹെല്‍ത്ത് കമ്മീഷണറായി ഇന്ത്യന്‍ അമേരിക്കന്‍ ഡേവ് ചോക് ഷിയെ മേയര്‍ ബില്‍ ഡി ബ്ളാസിയൊ നിയമിച്ചു.
മഹാമാരിക്കെതിരെ പോരുതുവാന്‍ കെല്പുള്ള നേതാവും ദീര്‍ഘവീക്ഷണവും ഉള്ള വ്യക്തിയാണ് ഡേവ് എന്ന് ആഗസ്റ്റ് 4 – ന് നിയമന കാര്യം വെളിപ്പെടുത്തി മേയര്‍ പറഞ്ഞു. തന്നിലര്‍പ്പിതമായ ഉത്തവാദിത്യം പൂര്‍ണമായും നിറവേറ്റുവാന്‍ ഡേവിന് കഴിയുമെന്നും മേയര്‍ പറഞ്ഞു.
ന്യൂ യോര്‍ക്ക് സിറ്റിയില്‍ മാത്രം 222,000 കോവിസ് കോവിഡ് 19 കേസുകളും 23,000 മരണവും നടന്നിട്ടുണ്ട്. എന്നാല്‍ ഈ മാസം ആഗസ്റ്റ് 1 മുതലുള്ള ദിവസങ്ങളില്‍ പ്രതിദിനം രോഗം കണ്ടെത്തുന്നവരുടെ സംഖ്യ നൂറില്‍ താഴെയായിരിക്കുന്നുവെന്നത് ആശ്വാസകരമാണെന്ന് മേയര്‍ പറഞ്ഞു. കൂടുതല്‍ ബിസനസുകളും സ്കൂളുകളും തുറന്നു പ്രവര്‍ത്തിക്കുക എന്ന വെല്ലുവിളിയാണ് ഇനി ഏറ്റെടുക്കാനുള്ളത്. രാജ്യത്തെ ഏറ്റവും വലിയ ഹെല്‍ത്ത് നെറ്റ്വര്‍ക്ക് ന്യൂയോര്‍ക്ക് സിറ്റി ഹെല്‍ത്ത് + ഹോസ്പിറ്റല്‍ കോര്‍പഷന്‍ ചീഫ് പോപ്പുലേഷന്‍ ഹെല്‍ത്ത് ഓഫീസറായിരുന്നു ഡേവ്.
പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡിഗ്രിയും ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളില്‍ നിന്നും മെഡിക്കല്‍ ബിരുദവും നേടിയ ലൂസിയാന സംസ്ഥാനത്താണ് വളര്‍ന്നത് ഡേവിന്റെ നിയമനത്തെ മുന്‍ സര്‍ജന്‍ ജനറല്‍ വിവേക് മൂര്‍ത്തി അഭിനന്ദിച്ചു.



