ന്യൂഡല്‍ഹി| സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തില്‍ മുംബൈ പോലീസിനെതിരെ ബിഹാര്‍ പോലീസ് സുപ്രിം കോടതിയില്‍. ആരോപണവിധേയയായ റിയാ ചക്രബര്‍ത്തിയെ മുംബൈ പോലീസ് സഹായിച്ചതായും കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചതായും ബിഹാര്‍ സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
തനിക്കെതിരായ കേസ് ബിഹാറില്‍ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്നാണ് റിയയുടെ ആവശ്യം. എന്നാല്‍ മുന്‍ധാരണയോടെ ബിഹാര്‍ പോലീസ് തനിക്കെതിരെ നീങ്ങുന്നുവെന്ന് വാദിക്കുന്നതല്ലാതെ റിയ ഇതിന് തെളിവൊന്നും കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലെന്നാണ് ബിഹാര്‍ പോലീസിന്ര്റെ വാദം.
റിയ സുശാന്തിനെ സാമ്ബത്തികമായും മാനസികമായും ചൂഷണം ചെയ്തെന്നാരോപിച്ച് സുശാന്തിന്റെ പിതാവ് നല്കിയ പരാതിയിലാണ് ബിഹാര്‍ പോലീസ് റിയക്കെതിരെ കേസെടുത്തത്.



