ബോളിവുഡില്‍ മഹാവിജയം നേടിയ റൊമാന്റിക് ത്രില്ലര്‍ സിനിമയായിരുന്ന ‘സഡകി’ന്റെ രണ്ടാം ഭാഗമായ ‘സഡക് 2’, സമ്മര്‍ റിലീസിനൊരുങ്ങുന്നതിനിടയിലാണ് കൊറോണ പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ അടച്ചുപൂട്ടുന്നത്.

ലോക്ക്ഡൗണിന്റെയും കോവിഡിന്റെയും പശ്ചാത്തലത്തില്‍ തിയേറ്റര്‍ റിലീസിങ് അസാധ്യമായതിനാല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ വിശേഷ് ഫിലിംസ്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ മള്‍ട്ടിപ്ളെക്സില്‍ ആഗസ്ററ് 28-ന് ചിത്രം റിലീസ് ചെയ്യും.

സഞ്ജയ് ദത്ത്, പൂജാ ഭട്ട്, ആലിയാ ഭട്ട്, ആദിത്യ റോയ് കപൂര്‍, പ്രിയങ്കാ ബോസ്, മകരന്ദ് ദേശ് പാണ്ഡെ, മോഹന്‍ കപൂര്‍, അക്ഷയ് ആനന്ദ് എന്നിവരാണ് ‘സഡക് 2 ‘ വിലെ അഭിനേതാക്കള്‍. ഈ ചിത്രവും പ്രണയ കഥാ പാശ്ചാതലത്തിലുള്ള ത്രില്ലറാണ്.