സൗദിയില്‍ വ്യാഴാഴ്​ച 1402 പേര്‍ക്കാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 35 പേരാണ്​ മരിച്ചത്​. എന്നാല്‍ ആശ്വാസം രോഗമുക്തി നിരക്ക് കുറയാതെ തുടരുന്നു എന്നതാണ്​. 87 ശതമാനമാണ്​ ​രാജ്യത്തെ രോഗമുക്തി നിരക്ക്​. 1775 പേരാണ്​ വ്യാഴാഴ്​ച സുഖം പ്രാപിച്ചത്​. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 247089 ആയി.

രോഗബാധിതരുടെ ആകെ എണ്ണം 284226ഉം ആകെ മരണസംഖ്യ 3055ഉം ആണ്​. 34082 രോഗബാധിതര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്​. ഇതില്‍ 1915 പേര്‍ ഗുരുതരാവസ്ഥയിലാണ്​. ​