ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ 78 പേര്‍ കൊല്ലപ്പെടുകയും 4,000 ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ലെബനന് യു.എ.ഇ. അടിയന്തര മെഡിക്കല്‍ സഹായമെത്തിച്ചു.
യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിെന്റ നിര്‍ദേശപ്രകാരമാണ് സഹായങ്ങള്‍ എത്തിച്ചത്. 30 ടണ്‍ മെഡിക്കല്‍ സാധനങ്ങള്‍ ദുബായ് ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ സിറ്റിയില്‍നിന്നുമാണ് അയച്ചത്.
ദ്രുതഗതിയിലുള്ള ഈനീക്കം പ്രതിസന്ധിഘട്ടങ്ങളില്‍ പിന്തുണ നല്‍കാനുള്ള യു.എ.ഇ.യുടെ പ്രതിബദ്ധതയാണ് ഉയര്‍ത്തിക്കാണിക്കുന്നതെന്ന് അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്ത് ഇബ്രാഹിം അല്‍ ഹാഷിമി പറഞ്ഞു.



