അജ്മാന്: യുഎഇയിലെ അജ്മാനില്‍ വ്യവസായ മേഖലയിലുള്ള മാര്‍ക്കറ്റിലുണ്ടായ വന്‍ അഗ്നിബാധയില്‍ വ്യാപക നാശനഷ്ടം. ഇന്നലെ വൈകിട്ടാണ് സംഭവം. ഇറാനിയന്‍ സൂഖില്‍ ഇന്നലെ വൈകിട്ടുണ്ടായ തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. നിരവധി കടകള്‍ കത്തി നശിച്ചു. ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വൈദ്യുതി കാര്യാലയം, അജ്മാന് സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, പച്ചക്കറി മാംസ മാര്‍ക്കറ്റ്, പെട്രോള്‍ പമ്ബ് , ബലദിയ ക്യാമ്ബ് തുടങ്ങിയവ ഈ വാണിജ്യ കേന്ദ്രത്തിനടുത്താണ് പ്രവര്‍ത്തിക്കുന്നത്.ഇവിടെ മലയാളികളുടെ 25 ലധികം സ്ഥാപനങ്ങളുണ്ട്. അറ്റകുറ്റപ്പണികള്‍ക്കിടെ വെല്‍ഡിംഗ് ജോലികള്‍ നടക്കുന്നിടത്തു നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകട കാരണമെന്ന് കരുതുന്നു.
അജ്മാനില്‍ വന്‍ തീപിടിത്തം: ലക്ഷങ്ങളുടെ നാശനഷ്ടം



