കോഴിക്കോട്​: ജില്ലയില്‍ അടച്ചു​ പൂട്ടാന്‍ കലക്​ടര്‍ ഉത്തരവിട്ട മു​ഴുവന്‍ സര്‍ക്കാര്‍ ക്വാറന്‍റീന്‍ കേന്ദ്രങ്ങളും തുറന്നു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ്​ നടപടി. ഹോട്ടലുകള്‍, ലോഡ്​ജുകള്‍, റെസിഡന്‍സികള്‍ തുടങ്ങി 42 ക്വാറന്‍റീന്‍ കേന്ദ്രങ്ങളായിരുന്നു അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്​. പ്രവാസികളില്‍ പലരും ക്വാറന്‍റീന്‍ സൗകര്യമില്ലാതെ പെരുവഴിയിലാവുന്ന സംഭവങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു ആളില്ലെന്ന കാരണം പറഞ്ഞ്​ ഇവ അടച്ചൂപൂട്ട​ാന്‍ ഉത്തരവിട്ടത്​. ഇക്കാര്യം വാര്‍ത്തയായതോടെ ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍ അടിയന്തരമായി തുറക്കണമെന്ന്​ മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു.