കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കണമെന്ന യു.ഡി.എഫ് നിര്‍ദ്ദേശം അംഗീകരിക്കില്ലെന്ന് ജോസ് കെ മാണി. അല്ലെങ്കില്‍ ജോസിന് മുന്നണിയില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് പി.ജെ.ജോസഫും വ്യക്തമാക്കിയതോടെ കേരള കോണ്‍ഗ്രസ് പ്രശ്നത്തില്‍ ഒത്തുതീര്‍പ്പ് വഴി മുട്ടി നില്‍ക്കുന്നു. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ജോസഫ് വിഭാഗം നേതൃയോഗം നാളെ ചങ്ങനാശേരിയില്‍ ചേരുന്നതാണ്.

അതിനിടെ,ജോസഫ് പക്ഷത്തുള്ള സി.എഫ് തോമസും മോന്‍സ് ജോസഫും കഴിഞ്ഞ തവണ മത്സരിച്ച്‌ ജയിച്ച ചങ്ങനാശേരി ,കടുത്തുരുത്തി നിയമസഭാ സീറ്റുകള്‍ വേണമെന്ന ആവശ്യം ഒത്തുതീര്‍പ്പ് ഫോര്‍മുലയായി ജോസ് വിഭാഗം ഉന്നയിച്ചു. ജോസഫ് ഇത് തള്ളി. യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫില്‍ ചേരാനുള്ള കരുനീക്കങ്ങള്‍ നടത്തുന്നതായുള്ള ആരോപണം ഇരുവിഭാഗവും നിഷേധിച്ചത്.