ചെന്നൈ: കടയടക്കാന്‍ വൈകിയതിന് അറസ്റ്റ് ചെയ്യപ്പെട്ട പിതാവും മകനും പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമാവുന്നു. തൂത്തുക്കുടിയില്‍ നടന്ന പൊലീസ് ക്രൂരതയില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടിലെ നാളെ കടകള്‍ അടഞ്ഞു കിടക്കും. ശാന്തകുളത്ത് മൊബൈല്‍ ഷോപ്പ് നടത്തുന്ന ജയരാജും മകന് പെന്നിസുമാണ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് കൈമാറിയ ഇരുവരുടെയും മൃതദേഹം സ്വീകരിക്കാന്‍ കുടുംബാംഗങ്ങള്‍ വിസമ്മതിച്ചു. ഇരുവരുടെയും ശരീരത്തില്‍ മര്ദ്ദനമേറ്റതിന്െറ പാടുകളുണ്ടെന്നും ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു
കടയടക്കാന്‍ വൈകിയതിന് അറസ്റ്റിലായ അച്ഛനും മകനും കസ്റ്റഡിയില്‍ മരിച്ചു; തമിഴ്നാട്ടില്‍ പ്രതിഷേധം



