മഡ്രിഡ്: കിരീടപോരാട്ടം കനത്ത ലാ ലിഗയില്‍ മയോര്‍കയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി റയല്‍ മഡ്രിഡ് വീണ്ടും പോയന്റ് പട്ടികയില്‍ ഒന്നാമത്. ബാഴ്സലോണയുമായി തുല്യ പോയന്റ് പങ്കിടുന്ന റയലിന് ഗോള്‍ ശരാശരിയുടെ ആനുകൂല്യമാണ് ലീഡ് നല്‍കുന്നത്. വിനീഷ്യസ് ജൂനിയറും സെര്‍ജിയോ റാമോസുമായിരുന്നു റയല്‍ നിരയിലെ സ്കോറര്‍മാര്‍. മയോര്കക്കായി അരങ്ങേറിയ 15കാരന് ലൂക റൊമേരോ ലാ ലിഗയില്‍ ബൂട്ടുകെട്ടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് സ്വന്തം പേരിലാക്കിയ മത്സരം കൂടിയായി
മയോര്‍കയെ വീഴ്ത്തി; റയല്‍ വീണ്ടും തലപ്പത്ത്



