ല​ണ്ട​ന്‍: കോ​വി​ഡ് വൈ​റ​സി​നെ​തി​രാ​യി വി​ക​സി​പ്പി​ച്ച വാ​ക്സി​ന്‍ ഉ​പ​യോ​ഗി​ച്ച്‌ യു​കെ​യി​ല്‍ മ​നു​ഷ്യ​രി​ല്‍ ര​ണ്ടാം ഘ​ട്ട പ​രീ​ക്ഷ​ണം ആ​രം​ഭി​ച്ചു. ല​ണ്ട​നി​ലെ ഇം​പീ​രി​യ​ല്‍ കോ​ള​ജ് വി​ക​സി​പ്പി​ച്ച വാ​ക്‌​സി​ന്‍ പ​രീ​ക്ഷ​ണ​മാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്ന​ത്.

മു​ന്നൂ​റോ​ളം സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ലെ പ​ഠ​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. നേ​ര​ത്തേ, വാ​ക്സി​ന്‍ മൃ​ഗ​ങ്ങ​ളി​ല്‍ പ​രീ​ക്ഷി​ച്ച​പ്പോ​ള്‍ ഫ​ല​പ്ര​ദ​മാ​യ പ്ര​തി​രോ​ധ പ്ര​തി​ക​ര​ണം സൃ​ഷ്ടി​ക്കാ​ന്‍ സാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് മ​നു​ഷ്യ​രി​ലെ പ​രീ​ക്ഷ​ണ ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങി​യ​ത്.

ര​ണ്ടാം ഘ​ട്ട​ത്തി​ലാ​ണ് വാ​ക്സി​ന്‍ പ്ര​യോ​ഗി​ച്ച​വ​രി​ല്‍ രോ​ഗ​ത്തി​നെ​തി​രെ പ്ര​തി​രോ​ധ​ശേ​ഷി പ​രീ​ക്ഷി​ക്കു​ന്ന​ത്. കൂ​ടാ​തെ വാ​ക്സി​ന്‍റെ സു​ര​ക്ഷി​ത​ത്വം സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ളും പ​രീ​ക്ഷ​ണ​ത്തി​ല്‍ ല​ഭ്യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്നത്.