ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി എന്നുപയോഗിക്കുന്നതിന് പകരം ഇന്ത്യ-തിബത്ത് അതിര്‍ത്തി എന്ന പ്രയോഗവുമായി അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു. ബുംല പോസ്റ്റില്‍ ഇന്ത്യന്‍ സൈനികരുമായി കൂടി കാഴ്ച ശേഷമായിരുന്നു ഖണ്ഡുവിന്റെ ട്വീറ്റ്. ‘സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഇന്ത്യന്‍ സൈന്യത്തിന്റെ വീര്യം നമുക്കറിയാം. നിര്‍ഭയരായ ഇന്ത്യന്‍ ജവാന്മാരുമായി ഇന്തോ-തിബത്ത് അതിര്‍ത്തിയിലെ ബുംല പോസ്റ്റില്‍ കൂടിക്കാഴ്ച്ചക്ക് അവസരം ലഭിച്ചു. അവരുടെ ആത്മവിശ്വാസം ഉയരത്തിലാണ്. അതിര്‍ത്തിയില്‍ വരുമ്ബോള്‍ അവരുടെ കൈയില്‍ നമ്മള്‍ സുരക്ഷിതരാണ്’-ഖണ്ഡു ട്വീറ്റ് ചെയ്തു.
‘ഇത് ഇന്ത്യയാണ്’; അരുണാചല്‍ മുഖ്യമന്ത്രിയുടെ ട്വിറ്റെര്‍ പോസ്റ്റ് വൈറലായി



