ഐസ്‌വാള്‍: മിസോറാമില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 145 ആയി. ഐസ്‌വാളില്‍ നിന്നും രണ്ട് പേരും ലുഗ്‌ലിയില്‍ നിന്നും ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പുതുതായി സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഡല്‍ഹിയില്‍ നിന്നും വന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

മിസോറാമില്‍ 126 പേരാണ് നിലവില്‍ ചികില്‍സയില്‍ തുടരുന്നത്. 19 പേര്‍ ഇതുവരെ രോഗവിമുക്തി നേടി.