റിയാദില്‍ ഹൃദയ സ്തംഭനം മൂലം മരണപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി പുത്തന്‍ വീട്ടില്‍ ചാര്‍ളിയുടെ മൃതദേഹം സംസ്കരിച്ചു .അല്‍ജുഫാലി കമ്ബനിയില്‍ 16 വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു . ഭാര്യ സിന്ധു.പിതാവ് പരേതനായ ജോര്‍ജ് , മാതാവ് പരേതയായ റോസ്സിലി. മക്കളില്ല .
ഭാര്യയും ബന്ധുക്കളും മൃതദേഹം ഇവിടെ മറവു ചെയ്യാന്‍ ഇന്ത്യന്‍ എംബസിയെ അറിയിക്കുക യായിരുന്നു . പ്രാവാസി സാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ സെയ് നുല് ആബിദീന്റ് നേത്രത്വത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത് . പ്രാവാസി സാംസ്കാരിക വേദി വെല്‍ഫയര്‍ വിങ് പ്രവര്‍ത്തകരായ ബഷീര്‍ പാണക്കാട് , അഹ്ഫന് ,റഹീം ഓമശ്ശേരി എന്നിവരെ കൂടാതെ നാട്ടുകാരായ റഹ്മത് തിരുത്തിയാട് , ഉസാമ ആറ്റിയേടത്ത്,
ഇംതിയാസ് എന്നിവര്‍ സഹായത്തിനുണ്ടായിരുന്നു .
നാട്ടില്‍ നിന്നും ആവശ്യമായ രേഖകള്‍ ശരിയാക്കാന്‍ വെല്‍ഫയര്‍ പാര്‍ട്ടി പ്രവര്‍ത്തകരായ ഷിയാസ് ചെറുവണ്ണൂര്‍ , കയ്യും ചെറുവെണ്ണൂര് എന്നിവര്‍ സഹായിച്ചു . റിയാദിനടുത്ത അല്‍ഖര്‍ജിലെ പ്രത്യേക ശ്മശാനത്തിലാണ് ബൗധിക ശരീരം അടക്കം ചെയ്തത് .



