സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച്‌ 39 പേര്‍ മരിച്ചു. 3139 പേരില്‍ പുതുതായി രോഗം സ്ഥിരീകരിച്ചു. 4710 പേര്‍ ഇന്ന് സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 1346 ആയി. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 164144 ആയി. 109885 പേരാണ് ഇതുവരെ രോഗമുക്തരായത്.

അതേസമയം രാജ്യത്ത് 109885 പേര്‍ ഇതുവരെ രോഗമുക്തരായി. ഇതോടെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആകെ എണ്ണം 52913 ആയി കുറഞ്ഞു. ഇതില്‍ 2122 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​.